സൗദി അറേബ്യയിൽ ബാങ്കുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

Published : Apr 14, 2022, 05:58 PM IST
സൗദി അറേബ്യയിൽ ബാങ്കുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

Synopsis

മുമ്പ് രേഖപ്പെടുത്താത്ത പുതിയ വിദേശ അക്കൗണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി അയക്കാവുന്ന തുക 20,000 റിയാലും ഇലക്ട്രോണിക് സേവനങ്ങൾ വഴി ആഭ്യന്തര പ്രതിദിന കൈമാറ്റ പരിധി 60,000 റിയാലുമാക്കി സെൻട്രൽ ബാങ്ക് നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. 

റിയാദ്: സാമ്പത്തിക തട്ടിപ്പിൽ നിന്ന് ബാങ്ക് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സൗദിയിലെ ബാങ്കുകൾക്ക് താൽക്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഓൺലൈൻ വഴി രാജ്യത്തിന് പുറത്തേക്കയക്കുന്ന പണം പുതിയ അക്കൗണ്ടിലേക്കാണെങ്കിൽ 24 മണിക്കൂറിന് ശേഷവും മുമ്പ് പണമയച്ച അക്കൗണ്ട് ആണെങ്കിൽ ചുരുങ്ങിയത് രണ്ട് മണിക്കൂറിനുള്ളിലും മാത്രമായിരിക്കും അതത് അക്കൗണ്ടിൽ പണമെത്തുക. 

മുമ്പ് രേഖപ്പെടുത്താത്ത പുതിയ വിദേശ അക്കൗണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി അയക്കാവുന്ന തുക 20,000 റിയാലും ഇലക്ട്രോണിക് സേവനങ്ങൾ വഴി ആഭ്യന്തര പ്രതിദിന കൈമാറ്റ പരിധി 60,000 റിയാലുമാക്കി സെൻട്രൽ ബാങ്ക് നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രതിദിന പണകൈമാറ്റ പരിധി അവർക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തന്നെ പുനഃസ്ഥാപിച്ചതായും ഉപഭോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറയ്ക്കുന്നതിന് സൗകര്യം ഒരുക്കിയതായും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ചൊവ്വാഴ്‌ച മുതൽ പുതുക്കിയ നിർദേശങ്ങൾ നടപ്പായി തുടങ്ങിയിട്ടുണ്ട്. പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ
കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്