
റിയാദ്: ‘റിയാദ് വായിക്കുന്നു’ എന്ന ശീർഷകത്തിൽ റിയാദ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കാൻ സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന കമ്മീഷന് കീഴിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഒക്ടോബർ രണ്ട് മുതൽ 11 വരെ റിയാദിലെ പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാല കാമ്പസിൽ നടക്കുന്ന മേളയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 2,000ത്തിലധികം പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കും.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക വേദികളിൽ ഒന്നാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ ലത്തീഫ് അൽവാസിൽ പറഞ്ഞു. വിഷൻ 2030ൽ സംസ്കാരത്തിനായുള്ള ഭരണകൂട പിന്തുണ ഇത് പ്രതിഫലിപ്പിക്കുന്നു. പുതിയ പതിപ്പ് പ്രസാധകരുടെ വിപുലമായ പങ്കാളിത്തം ആകർഷിച്ചുവെന്നും പ്രസിദ്ധീകരണ വ്യവസായം വികസിപ്പിക്കുന്നതിലും പ്രാദേശികമായും അന്തർദേശീയമായും വിജ്ഞാന പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിലും പ്രദർശനത്തിന്റെ നിലയും സ്വാധീനവും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അൽ വാസിൽ ചൂണ്ടിക്കാട്ടി. കലാപ്രകടനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ പ്രദർശനത്തിൽ ഉൾപ്പെടുന്നു. പ്രസിദ്ധീകരണ മേഖലയെ പിന്തുണയ്ക്കുന്നതിനായി ഒരു ബിസിനസ് ഏരിയയും സ്വയം പ്രസാധകർക്കായി ഒരു സൗദി എഴുത്തുകാരുടെ കോർണറും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രദർശനവും മേളയിലുണ്ടാകുമെന്നും അൽവാസിൽ പറഞ്ഞു. ഏറ്റവും വലിയ അറബ് സാംസ്കാരിക പരിപാടികളിൽ ഒന്നാണ്. പുസ്തകങ്ങൾ, സർഗ്ഗാത്മകത, അറിവ് എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ മേഖലയിലും ലോകത്തും സംസ്കാരത്തിന് ഒരു മുൻനിര വേദി എന്ന നിലയിൽ സൗദിയടെ സ്ഥാനം റിയാദ് പുസ്തക മേള ഉറപ്പിക്കുന്നുവെന്നും അൽവാസിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ