
കുവൈത്ത് സിറ്റി: കുവൈത്തിലെ തീരദേശ സംരക്ഷണ സേന നടത്തിയ സുരക്ഷാ-പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ 12 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറി നിയമവിരുദ്ധമായ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിനാണ് ഇവര്‍ പിടിയിലായത്. ഈ പ്രവർത്തനങ്ങൾക്കായി ഒരു ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ ക്യാമ്പ് ഇവർ താവളമാക്കിയിരുന്നു.
അറസ്റ്റിലായവർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരാണെന്നും ലൈസൻസില്ലാത്തതും പരിസ്ഥിതിക്ക് ദോഷകരമായതുമായ മത്സ്യബന്ധനമാണ് ഇവര്‍ നടത്തിയിരുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിൽ ഇവർ ശൈഖ് സബാഹ് അൽ-അഹമ്മദ് നേച്ചർ റിസർവിനുള്ളിൽ സംരക്ഷിത മത്സ്യബന്ധന വലകൾ മുറിച്ചു കടന്നതായി കണ്ടെത്തി. റിസർവിനുള്ളിൽ സഞ്ചരിക്കാനും പരിമിതമായ മത്സ്യബന്ധന മേഖലകളിലേക്ക് പ്രവേശിക്കാനും ഇവർ ബഗ്ഗി പോലുള്ള ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ ഉപയോഗിച്ചു.
മത്സ്യവും ചെമ്മീനും പിടിക്കാനുള്ള ഉപകരണങ്ങൾ ഇവരുടെ പക്കലുണ്ടായിരുന്നു. പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, ഇവര്‍ കേടായ വലകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് അടച്ചു. പിടിച്ച മത്സ്യങ്ങൾ ക്യാമ്പിൽ വെച്ച് വേർതിരിച്ച് ഒരു റെസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ റെസ്റ്റോറന്റ് ക്യാമ്പിന്റെ ഉടമസ്ഥതയിലുള്ള ഉദ്യോഗസ്ഥന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ