
റിയാദ്: റമദാൻ എത്തുന്നതോടെ നഗരവാസികളുടെ ദിനചര്യക്കുണ്ടാവുന്ന മാറ്റം കണക്കിലെടുത്ത് റിയാദ് മെട്രോ ട്രെയിൻ സർവിസുകളുടെ സമയം പുനഃക്രമീകരിച്ചു. ട്രെയിനിെൻറ പുതിയ ദൈനംദിന പ്രവർത്തനസമയം റിയാദ് പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ പുലർച്ചെ രണ്ടുവരെയായിരിക്കും സർവിസ്.
നിലവിൽ ഇത് രാവിലെ ആറ് മുതൽ രാത്രി 12.30 വരെയായിരുന്നു. പുതിയ സമയക്രമമനുസരിച്ച് വെള്ളിയാഴ്ച രാവിലെ സർവിസുണ്ടാവില്ല. ഉച്ചക്ക് 12 മുതൽ പുലർച്ചെ മൂന്ന് വരെ ആയിരിക്കും. ശനിയാഴ്ച രാവിലെ 10 മുതൽ പുലർച്ചെ രണ്ട് വരെയായിരിക്കും. മെട്രോയോട് അനുബന്ധിച്ചുള്ള റിയാദ് ബസുകൾ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ രണ്ടുവരെ സർവിസ് നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.
Read Also - 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴം,45 രാജ്യങ്ങളിലേക്ക് ഖുർആൻ; 'ഖാദിമുൽ ഹറമൈൻ റമദാൻ' പദ്ധതിക്ക് തുടക്കം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam