ടാക്സി കാത്ത് റോഡിൽ നിന്ന രണ്ട് യുവതികളെ ഉപദ്രവിച്ചു, ഏഴ് പേർ റിയാദിൽ പിടിയിൽ

Published : Jun 30, 2025, 05:21 PM IST
seven young men arrested in riyadh

Synopsis

യുവതികളെ യുവാക്കൾ കൂട്ടംകൂടി  ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. 

റിയാദ്: വഴിയരികിൽ ടാക്സി കാത്തുനിന്ന രണ്ട് യുവതികളെ ലൈംഗീകതാൽപര്യത്തോടെ ഉപദ്രവിച്ച ഏഴ് യുവാക്കൾ റിയാദിൽ പിടിയിൽ. ടാക്സി കിട്ടി അതിൽ കയറി പോകുന്നതുവരെയും യുവതികളെ യുവാക്കൾ കൂട്ടംകൂടി പലവിധത്തിൽ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ