
റിയാദ്: റിയാദ് സീസണിൻറെ ഭാഗമായ ‘റിയാദ് മോട്ടോർ ഷോ 2023’ന് തുടക്കം. ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിലാണ് ലോക വാഹന വിപണിയിലെ 50 ലധികം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ പ്രദർശനം ആരംഭിച്ചത്. സൗദിയിലും പശ്ചിമേഷ്യൻ മേഖലയിലും ആദ്യമായി നിർമിക്കുന്ന വാഹനങ്ങളുടെ മോഡലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
വിപണിയിലേക്കെത്തുന്ന ഏറ്റവും പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനും കമ്പനികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് മോട്ടോർ ഷോയിൽ അവസരമൊരുക്കുന്നത്. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച വൻ സന്ദർശന ബാഹുല്യമാണ് മേളയിലെത്തിയത്. ലോകോത്തര ബ്രാൻഡുകളിലുള്ള ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ളവയും പ്രദർശനത്തിലുണ്ട്. ഫോർ-വീൽ, ഓഫ്-റോഡ് ഡ്രൈവ് ഡെമോസ്ട്രേഷനുകൾ, ഗോ-കാർട്ട് റേസിങ് ട്രാക്കുകൾ, ടെസ്റ്റ് ഡ്രൈവിങ് എന്നിവയും മേളനഗരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് അവരുടെ സ്വപ്ന വാഹനങ്ങൾ ഓടിക്കാനുള്ള അവസരമുണ്ട്.
കുട്ടികൾക്ക് പ്രത്യേക വിനോദ ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ (പി.ഐ.എഫ്) കീഴിൽ സൗദിയിൽ ആദ്യമായി നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് വാഹനങ്ങളുടെയും മറ്റ് ഇലക്ട്രിക് കമ്പനികളുടെ വാഹനങ്ങളുടെയും ലോഞ്ചിങ്ങും ഈ പരിപാടിയിൽ നടക്കും. കൂടാതെ ഭാവിയിൽ അവതരിക്കാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ മോഡലുകളുടെ അനാച്ഛാദനവും അഞ്ച് ദിവസങ്ങളിലായി നടത്തുന്ന ഷോയുടെ ഭാഗമായുണ്ടാവും. ഈ മാസം ഒമ്പത് വരെ പ്രദർശനം തുടരും. മേള സന്ദർശിക്കാൻ സൗജന്യ പാസ് https://webook.com/en-US/events/riyadh-motor-festival എന്ന ലിങ്ക് വഴി നേടാം.
Read Also - മറ്റ് വഴികളില്ല, പ്രിയതമൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം; ധനസമാഹരണ ക്യാമ്പയിനുമായി ഭാര്യ
സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച പ്രതിരോധ കപ്പൽ നീറ്റിലിറക്കി
റിയാദ്: സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പലായ ‘ജലാലത്ത് അൽമലിക് ജാസാൻ’ നീറ്റിലിറക്കി. ജിദ്ദ ഗവർണറേറ്റിലെ വെസ്റ്റേൺ ഫ്ലീറ്റിലെ കിങ് ഫൈസൽ നേവൽ ബേസിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശീയമായി പ്രതിരോധ കപ്പലുകൾ വികസിപ്പിക്കുന്നതിനുള്ള ‘സറാവത്’ പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന നാലാമത്തെ കപ്പലാണ് ഇത്. പ്രതിരോധ സാമഗ്രഹി നിർമാണ വ്യവസായം സ്വദേശിവത്ക്കരിക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ കാഴ്ചപ്പാടിന് അനുസൃതമായാണ് കപ്പൽ പുറത്തിറക്കിയത്.
ഡോക്ക്യാർഡിലും കടലിലുമായി സമഗ്ര പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് ഔദ്യോഗിക നീറ്റിലിറക്കൽ നിർവഹിച്ചത്. ഈ കപ്പലിെൻറ പ്രതിരോധ ശേഷി പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച സംവിധാനങ്ങൾ കൊണ്ട് സജ്ജീകരിച്ചതാണ്. കപ്പലിെൻറ വിവിധ സംവിധാനങ്ങളുടെ കാര്യക്ഷമത കരയിലും വെള്ളത്തിലും വെച്ച് അതിസൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി. വായു, ഭൗമോപരിതല ലക്ഷ്യങ്ങളിലേക്ക് ലൈവ് ഷൂട്ടിങ് നടത്താനുള്ള സംവിധാനവും പരിശോധിച്ചതിലുൾപ്പെടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ