
മസ്കറ്റ്: ദേശീയ ദിനാഘോഷത്തിനൊരുങ്ങി ഒമാൻ. നാവിക സേനയുടെ ഫ്ലീറ്റ് പരേഡിന് മുന്നോടിയായി മസ്കറ്റിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയ ചുറ്റുവളപ്പിൽ നിന്ന് കുറം ബീച്ച് റൗണ്ടബൗട്ട് വരെ നീളുന്ന റോഡ് താൽക്കാലികമായി അടച്ചിടും. നവംബർ 18 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന ഈ നിയന്ത്രണം നവംബർ 23 ശനിയാഴ്ച ഉച്ചയ്ക്ക് 3മണി വരെ തുടരുമെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ വാർത്താ കുറിപ്പിൽ പറയുന്നു. യാത്രക്കാരും ഡ്രൈവർമാരും ഗതാഗത വകുപ്പിന്‍റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും നിയന്ത്രണം നിലവിലുള്ള സമയത്ത് ബദൽ മാർഗങ്ങൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam