
റിയാദ്: കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവന്ന സംഘത്തെ റിയാദ് പൊലീസ് പിടികൂടി. തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. സിറിയ, ഫലസ്തീൻ, യെമൻ പൗരന്മാരായ യുവാക്കളാണ് പിടിയിലായത്.
മധ്യ റിയാദിലെയും കിഴക്കൻ റിയാദിലെയും ഡിസ്ട്രിക്ടുകളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കയറി ജീവനക്കാരെ ആക്രമിച്ച് പണം കവരുകയാണ് സംഘം ചെയ്തത്. പ്രതികൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam