ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട കവര്‍ച്ചാ സംഘം സൗദിയില്‍ പിടിയിലായി

Web Desk   | others
Published : Feb 04, 2020, 04:12 PM IST
ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട കവര്‍ച്ചാ സംഘം സൗദിയില്‍ പിടിയിലായി

Synopsis

മൂന്ന്​ പേർ സൗദി പൗരന്മാരും ഒരാൾ ഇന്ത്യക്കാരനുമാണ്​. ജിദ്ദ, ത്വാഇഫ്​ എന്നിവിടങ്ങളിൽ മൂന്ന്​ കുറ്റകൃത്യങ്ങൾ ഇവർ നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്​.

റിയാദ്​: മക്കയിൽ നാലംഗ മോഷണ സംഘം പിടിയിൽ. ഗോഡൗണുകളിലും കച്ചവട​ കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും പൊലീസ്​ വേഷംകെട്ടി ആളുകളിൽ നിന്ന്​ പണം തട്ടിയവരുമാണ്​ പിടിയിലായതെന്ന്​ മക്ക പൊലീസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ ബിൻ അബ്​ദുൽ വഹാബ്​ അൽഗാമിദി അറിയിച്ചു.

മൂന്ന്​ പേർ സൗദി പൗരന്മാരും ഒരാൾ ഇന്ത്യക്കാരനുമാണ്​. ജിദ്ദ, ത്വാഇഫ്​ എന്നിവിടങ്ങളിൽ മൂന്ന്​ കുറ്റകൃത്യങ്ങൾ ഇവർ നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്​. ഇവരിൽ നിന്ന്​​ 9,47,000 റിയാലും വാഹനവും മോഷണം നടത്തുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്​. തുടർ നടപടികൾക്കായി ഇവരെ കസ്​റ്റഡിയിൽ വെച്ചിരിക്കയാണെന്നും പൊലീസ്​ വക്​താവ്​ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി