
അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ സഹതാമസക്കാരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. 26കാരനായ അറബ് വംശജനാണ് സഹതാമസക്കാരന്റെ കുത്തേറ്റ് മരിച്ചത്. കെട്ടിടത്തില്‍ താമസിക്കുന്ന അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഫോറന്‍സിക്, പട്രോള്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ അജ്മാന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടന്‍ തന്നെ ഇയാളെ ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറിയിലിരുന്ന് മദ്യപിച്ച ശേഷം കൊല്ലപ്പെട്ട യുവാവും പ്രതിയും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയായ സഹതാമസക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഈ കേസ് പരിഗണിക്കുന്നത് അജ്മാന്‍ അപ്പീല്‍ കോടതി നീട്ടിവെച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും പ്രതിയും തമ്മില്‍ ബ്ലഡ് മണി നല്‍കുന്നതിനെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് കേസ് നീട്ടിവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam