കൊവിഡ് 19: ഒമാന്‍ സുപ്രിം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച ആറുപേര്‍ക്ക് തടവും പിഴയും

By Web TeamFirst Published Apr 1, 2021, 11:42 PM IST
Highlights

ക്വാറന്‍റീന്‍ കാലയളവ് പാലിക്കാതിരിക്കുക,  അനുമതിയില്ലാതെ ട്രാക്കിംഗ് ബ്രേസ്‍ലെറ്റുകള്‍ നീക്കംചെയ്യല്‍, നിയമ വിരുദ്ധമായ ഒത്തുചേരല്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.

മസ്‌കറ്റ്: കൊവിഡ് വ്യാപനം പ്രതിരോധിക്കുവാന്‍ രാജ്യത്ത് പ്രവര്‍ത്തിച്ച് വരുന്ന ഒമാന്‍ സുപ്രിം കമ്മറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ച ആറ് പേര്‍ക്ക് മൂന്നു മാസം തടവും ആയിരം ഒമാനി റിയാല്‍ പിഴയും വിധിച്ചു. വടക്കന്‍ ബാത്തിന, ദാഖിലിയ, മസ്‌കറ്റ് ഗവര്‍ണറേറ്റ്  പ്രാഥമിക കോടതികളാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ അറിയിപ്പില്‍ പറയുന്നു. ക്വാറന്‍റീന്‍ കാലയളവ് പാലിക്കാതിരിക്കുക,  അനുമതിയില്ലാതെ ട്രാക്കിംഗ് ബ്രേസ്‍ലെറ്റുകള്‍ നീക്കംചെയ്യല്‍, നിയമ വിരുദ്ധമായ ഒത്തുചേരല്‍ എന്നിവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. 


 

click me!