
മസ്കറ്റ്: ഒമാനില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുകയും ചെയ്ത ഒമ്പത് ബൈക്കുകള്‍ മസ്കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടിച്ചെടുത്തു. അപകടകരമായ രീതിയില്‍ പൊതു നിരത്തില്‍ വാഹനമോടിച്ച നിരവധി പേരെയും റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also - ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് പ്രചാരണം; സമ്മാന വിതരണം നിർത്തിവെച്ചതായി കുവൈത്ത്
ഒരു സംഘം യുവാക്കളാണ് ബൈക്കുമായി റോഡില്‍ അഭ്യാസപ്രകടനം നടത്തിയത്. ബൈക്കുകളുമായി ഇവര്‍ അഭ്യാസപ്രകടനം നടത്തുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. നടുറോഡിൽ ബൈക്കുകളിൽ സാഹസിക പ്രകടനം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam