ഒമാനില്‍ ആര്‍.എസ്.സി സ്റ്റുഡന്റ്‌സ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

By Web TeamFirst Published Jun 22, 2021, 8:26 PM IST
Highlights

വിദ്യാര്‍ത്ഥികളെ ആധുനിക ലോകത്തോട് സംവദിക്കാന്‍ പ്രാപ്തരാക്കുകയും, ക്രിയാത്മക ചിന്താ ശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് സമ്മര്‍ക്യാമ്പിന്റെ ലക്ഷ്യമെന്ന് ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ അറിയിച്ചു.

മസ്‍കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസf വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വേനല്‍ക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠന പാഠ്യേതര വിഷയങ്ങള്‍, ആര്‍ട്ട്, ക്രാഫ്റ്റ്, മെമ്മറി ടെക്‌നിക്, ഇസ്ലാമിക പഠനം തുടങ്ങി വിവിധ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.

വിദ്യാര്‍ത്ഥികളെ ആധുനിക ലോകത്തോട് സംവദിക്കാന്‍ പ്രാപ്തരാക്കുകയും, ക്രിയാത്മക ചിന്താ ശേഷി വര്‍ദ്ധിപ്പിക്കുകയുമാണ് സമ്മര്‍ക്യാമ്പിന്റെ ലക്ഷ്യമെന്ന് ആര്‍.എസ്.സി ഗള്‍ഫ് കൗണ്‍സില്‍ അറിയിച്ചു. മീം അക്കാദമിയുടെ സഹകരണത്തോടെ ജൂലൈ 10 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!