കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചുവെന്ന് വ്യാജപ്രചാരണം; പ്രതികരിച്ച് ഒമാന്‍ ആരോഗ്യമന്ത്രാലയം

By Web TeamFirst Published Mar 7, 2021, 4:44 PM IST
Highlights

ഒമാനില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരണപ്പെട്ടെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഈ പ്രചാരണം വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാനില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 
 

click me!