രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; നേട്ടം പ്രവാസികള്‍ക്ക്

By Web TeamFirst Published Aug 13, 2018, 12:37 PM IST
Highlights

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സര്‍വ്വകാലത്തെ താഴ്ന്ന നിരക്കായ 69.62 എന്ന നിരക്കിലേക്ക് വരെ മൂല്യം ഇടിഞ്ഞു. 69.48 രൂപയിലാണ് ഡോളറിനെതിരെ ഇപ്പോള്‍ വിനിമയം നടക്കുന്നത്. യുഎഇ ദിര്‍ഹത്തിന് 18.92 രൂപ വരെ ലഭിക്കുന്നുണ്ട്

മുംബൈ: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ പ്രവാസികള്‍ ആഹ്ലാദത്തിലാണ്. വിദേശ കറന്‍സികള്‍ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഓണവും ബലി പെരുന്നാളും അടുത്തിരിക്കെ നാട്ടിലേക്ക് പണമയക്കുന്നവരുടെ തിരക്കാണ് ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്സ്‍ചേഞ്ച് കേന്ദ്രങ്ങളില്‍. 

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ സര്‍വ്വകാലത്തെ താഴ്ന്ന നിരക്കായ 69.62 എന്ന നിരക്കിലേക്ക് വരെ മൂല്യം ഇടിഞ്ഞു. 69.48 രൂപയിലാണ് ഡോളറിനെതിരെ ഇപ്പോള്‍ വിനിമയം നടക്കുന്നത്. യുഎഇ ദിര്‍ഹത്തിന് 18.92 രൂപ വരെ ലഭിക്കുന്നുണ്ട്.

വിവിധ കറന്‍സികളുമായുള്ള ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...
യു.എസ് ഡോളര്‍.............  69.48
യൂറോ................................. 79.17
യു.എ.ഇ ദിര്‍ഹം................ 18.92
സൗദി റിയാല്‍................... 18.52
ഖത്തര്‍ റിയാല്‍................. 19.08
ഒമാന്‍ റിയാല്‍................... 180.71
ബഹറൈന്‍ ദിനാര്‍............ 184.80
കുവൈറ്റ് ദിനാര്‍.................. 228.77

click me!