റിയാദ് കിംഗ്ഡം ടവറിന് മുകളിലേക്ക് ഓടിക്കയറിയത് 16.55 മിനുട്ടിൽ, താരമായി സൈഫുദ്ദീൻ

By Web TeamFirst Published Oct 26, 2021, 4:53 PM IST
Highlights

സൗദി അറേബ്യയിലെ റിയാദ് കിംഗ്ഡം ടവറിന് മുകളിലേക്ക് 16.55 മിനുട്ടിൽ ഓടിക്കയറി മിന്നും താരമായി കരുളായി സ്വദേശി സൈഫുദ്ദീൻ. സ്തനാർബുദ ബോധവത്കരണത്തിന്റെ  ഭാഗമായി റേസ് അറേബ്യ സംഘടിപ്പിച്ച 'റൺ ദ സ്റ്റെയേഴ്‌സ് ' വെർട്ടിക്കൽ റേസിലാണ് നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ധീൻ

മലപ്പുറം: സൗദി അറേബ്യയിലെ റിയാദ് കിംഗ്ഡം ടവറിന് മുകളിലേക്ക് 16.55 മിനുട്ടിൽ
ഓടിക്കയറി മിന്നും താരമായി കരുളായി സ്വദേശി സൈഫുദ്ദീൻ. സ്തനാർബുദ ബോധവത്കരണത്തിന്റെ  ഭാഗമായി റേസ് അറേബ്യ സംഘടിപ്പിച്ച 'റൺ ദ സ്റ്റെയേഴ്‌സ് ' വെർട്ടിക്കൽ റേസിലാണ് നിലമ്പൂർ കരുളായി സ്വദേശി സൈഫുദ്ധീൻ മാഞ്ചേരി ഇന്ത്യൻ താരങ്ങളിൽ ഒന്നാമതെത്തിയത്.

 റിയാദ് കിംഗ്ഡം ടവറിന്റെ തൊണ്ണൂറ്റി ഒമ്പതാം നിലയിലെത്താൻ സൈഫുദ്ദീൻ എടുത്ത സമയം വെറും 16.55 മിനുട്ടാണ്. വിവിധ രാജ്യക്കാരായ 302 പേർ പങ്കെടുത്ത വെർട്ടിക്കൽ റേസിൽ ഇന്ത്യയിൽ നിന്നുള്ള 14 പേരാണ് മത്സരത്തിനിറങ്ങിയത്.  നായിഫ് ബിൻ ഹുബയ്ശ് എന്ന സൗദി പൗരനാണ് മത്സരത്തിലെ ജേതാവ്. 

ഇദ്ദേഹം 11.54 മിനുട്ടുകൊണ്ടാണ് സൗദി അറേബ്യയിലെ റിയാദ് കിംഗ്ഡം ടവറിന് മുകളിലെത്തിയത്. ആകെ പങ്കെടുത്തുവരിൽ  24-ാം സ്ഥാനമാണ്  സൈഫുദ്ധീന് ലഭിച്ചത്. റിയാദിൽ അൽജരീർ ബുക്‌സ്റ്റോർ എച്ച് ആർ മാനേജരായി ജോലി നോക്കുന്ന സൈഫദ്ധീൻ റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (റിഫ) സെക്രട്ടറി കൂടിയാണ്.

click me!