
അബുദാബി: യുഎഇയില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേര്‍ക്കും ഈ വര്‍ഷം ശമ്പള വര്‍ദ്ധനവ് ലഭിച്ചെന്ന് കണക്കുകള്‍. 2017നെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം കൂട്ടിയെന്നും കോണ്‍ ഫെറി എന്ന ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി.
യുഎഇയിലെ 600 കമ്പനികളെയും 20 സാമ്പത്തിക സെക്ടറുകളെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ ഫെറി സര്‍വേ നടത്തിയത്. ഇതനുസരിച്ച് 2018ല്‍ രാജ്യത്തെ 72 ശതമാനം കമ്പനികളും ശമ്പളം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പകുതി സ്ഥാപനങ്ങള്‍ മാത്രം ബോണസ് നല്‍കിയപ്പോള്‍ 2018ല്‍ 65 ശതമാനം കമ്പനികളും ബോണസ് നല്‍കിയിട്ടുണ്ട്.
മദ്ധ്യശ്രേണിയിലുള്ള പൊഫഷണലുകള്‍ക്കും എക്സിക്യൂട്ടീവുകള്‍ക്കും യുഎഇയില്‍ ലഭിക്കുന്ന ശരാശരി ശമ്പളം മിക്ക പശ്ചാത്യ രാജ്യങ്ങളിലെയും ശമ്പളത്തേക്കാള്‍ കൂടുതലാണ്. ജീവനക്കാര്‍ക്ക് പ്രത്യേകമായി ശമ്പള വര്‍ദ്ധനവ് നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam