
റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവി (48) ജിദ്ദയിൽ നിര്യാതനായി. ഹൃദയഘാതമാണ് മരണകാരണം. സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു.
ജിദ്ദയിൽ കന്തറയിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. സുബൈർ ഹുദവിയുടെ പരലോക മോക്ഷത്തിനായി പ്രാർഥിക്കാൻ സമസ്ത ഇസ്‌ലാമിക് സെന്റർ നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു.
Read also: കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി
ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചിരുന്നു.
അല്‍ഖോറില്‍ സ്വന്തമായി ബിസിനസ് ചെയ്‍തുവരികയായിരുന്നു അഭിലാഷ്. ഗോപിനാഥിന്റെയും സീതാദേവിയുടെയും മകനാണ്. ഭാര്യ - കമലാ ദേവി. മകന്‍ - അനികേത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച ഖത്തര്‍ എയര്‍വേയ്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam