
റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി എത്തിയ ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തു. ഹൂതി മിലിഷ്യകള്‍(Houthi) അയച്ച രണ്ട് ഡ്രോണുകളാണ് (drones)തകര്‍ത്തതെന്ന് 'പ്രാദേശിക മാധ്യമം' റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
അതേസമയം സൗദി അറേബ്യയില്‍ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറബ് സഖ്യസേന തകര്‍ത്തിരുന്നു. യെമനിലെ ഹുദൈദയ്‍ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. അറബ് സഖ്യസേന യെമനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 110 ഹൂതികള്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചിരുന്നു. യെമനിലെ മഗ്‍രിബ് നഗരത്തിന് സമീപം സിര്‍വ അല്‍ ജൌഫിലാണ് വ്യോമക്രമണം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam