പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽ പറന്നിറങ്ങി സൗദി എയർലൈൻസ് വിമാനം

Published : Feb 01, 2026, 11:15 AM IST
saudi airlines in karipur

Synopsis

പത്ത് വർഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരിൽ പറന്നിറങ്ങി സൗദി എയർലൈൻസ് വിമാനം. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആണ് സർവീസുകൾ. വൻ വരവേൽപ്പാണ് വിമാനത്തിന് ലഭിച്ചത്.

കരിപ്പൂർ: നീണ്ട ഇടവേളക്ക് ശേഷം സൗദി എയർലൈൻസിന്‍റെ വിമാനം കരിപ്പൂരിൽ ലാന്‍ഡ് ചെയ്തു. 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആണ് സർവീസുകൾ. വൻ വരവേൽപ്പാണ് വിമാനത്തിന് ലഭിച്ചത്.

സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.

2015 മെയിലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് മൂന്നര വർഷത്തിന് ശേഷം സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാല്‍ 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം വന്നതോടെ സർവീസ് വീണ്ടും നിർത്തിവെക്കുകയായിരുന്നു. മലബാ‍ർ മേഖലയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറക്കാൻ സൗദി എയർലൈൻസ് സർവീസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലച്ചോറിൽ രക്തസ്രാവമുണ്ടായി രണ്ടര മാസം ആശുപത്രിയിൽ, പ്രവാസി ഒടുവിൽ മരണത്തിന് കീഴടങ്ങി
ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിലെ ഫണ്ട് വിവാദം; പരാതിയുമായി രക്ഷിതാക്കള്‍ എംബസിയില്‍