ആഭ്യന്തര വ്യാവസായിക വളർച്ചക്ക് വൻ തുക ചെലവഴിച്ച് സൗദി അറേബ്യ

Published : Mar 25, 2021, 03:06 PM ISTUpdated : Mar 25, 2021, 03:08 PM IST
ആഭ്യന്തര വ്യാവസായിക വളർച്ചക്ക് വൻ തുക ചെലവഴിച്ച് സൗദി അറേബ്യ

Synopsis

സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെൻറ് ഫണ്ട് (എസ്.ഐ.ഡി.എഫ്) ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് കൊവിഡിനെ തുടര്‍ന്നുണ്ടായ അതിരൂക്ഷ പ്രതിസന്ധികള്‍ക്കിടയിലും പോയ വര്‍ഷത്തില്‍ വ്യാവസായിക മേഖലയുടെ ഉന്നമനത്തിനായി വന്‍ തുക ചിലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച വലിയ പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വ്യവസായിക വളർച്ചക്ക് റെക്കോർഡ് തലത്തിൽ പണം ചെലവഴിച്ച് സൗദി അറേബ്യ. വ്യവസായിക കേന്ദ്രങ്ങളുടെ അഭിവൃദ്ധിക്കായി 2020ൽ 4.5 ശതകോടി അമേരിക്കൻ ഡോളറിന്റെ സഹായ വിതരണം ഈ മേഖലയില്‍ നടത്തിയതായി വ്യവസായ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെൻറ് ഫണ്ട് (എസ്.ഐ.ഡി.എഫ്) ആണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്ത് കൊവിഡിനെ തുടര്‍ന്നുണ്ടായ അതിരൂക്ഷ പ്രതിസന്ധികള്‍ക്കിടയിലും പോയ വര്‍ഷത്തില്‍ വ്യാവസായിക മേഖലയുടെ ഉന്നമനത്തിനായി വന്‍ തുക ചിലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യവസായിക സ്ഥാപനങ്ങളുടെ സഹായത്തിനായി 4.5 ബില്യണ്‍ ഡോളറിന്റെ സഹായ വിതരണം എസ്.ഐ.ഡി.എഫ് നേരിട്ട് നടത്തി. വന്‍കിട, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളായ 201 സംരഭങ്ങള്‍ക്ക് ഇത് വഴി പ്രയോജനം ലഭിച്ചു. 

കൊവിഡിനെ തുടര്‍ന്ന് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം നിലച്ച 86 കമ്പനികളും ഇത് വഴി സഹായം വിതരണം ചെയ്തവയില്‍ ഉള്‍പ്പെടും. സര്‍ക്കാര്‍ ഗ്രാന്റായും വായ്‍പയായുമാണ് സഹായം അനുവദിച്ചത്. ഘട്ടം ഘട്ടമായാണ് സഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. സഹായവിതരണം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നതിന് സഹായിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും