
റിയാദ്: വ്രതമാസമായ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെയാണ് ജീവനക്കാരുടെ ജോലി സമയം. കൊവിഡ് വ്യാപനം തടയുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ തുടരേണ്ടതിനാല്‍ ജീവനക്കാര്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ജോലിക്ക് ഹാജരാകേണ്ടത്.
ഓരോ ഗ്രൂപ്പിന്റെയും ഡ്യൂട്ടി സമയം തമ്മില്‍ ഒരു മണിക്കൂറിന്റെ അന്തരം നിര്‍ണയിച്ചിട്ടുണ്ട്. ഇതുപ്രകാരം ആദ്യ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ടാമത്തെ ഗ്രൂപ്പിന്റെ ജോലി സമയം രാവിലെ 10.30 മുതല്‍ വൈകീട്ട് 3.30 വരെയും മൂന്നാമത്തെ ഗ്രൂപ്പിന്റെ േജാലി സമയം രാവിലെ 11.30 മുതല്‍ വൈകീട്ട് 4.30 വരെയുമായിരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam