സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 12 പേര്‍; രോഗമുക്തരുടെ എണ്ണം അര ലക്ഷത്തോളം

Published : May 26, 2020, 07:28 PM IST
സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് 12 പേര്‍; രോഗമുക്തരുടെ എണ്ണം അര ലക്ഷത്തോളം

Synopsis

45നും 76നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 411 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതിൽ 397 പേരുടെ നില ഗുരുതരമാണ്. എന്നാൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മുക്തരുടെ എണ്ണം വൻതോതിൽ ഉയർന്നു. ഇന്ന് 2782 ആളുകൾ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 48,450 ആയി. ചൊവ്വാഴ്ച 1,931 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ വൈറസ് ബാധിതരുടെ 76,726 ആയെങ്കിലും ചികിത്സയിലുള്ളത് 27,865 പേർ മാത്രമാണ്.  

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12 പേർ കോവിഡ് ബാധിച്ച് മരിച്ചു. മൂന്നുപേർ സൗദികളാണ്. ബാക്കി വിവിധ രാജ്യക്കാരും. മക്ക, മദീന, ജിദ്ദ, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ് മരണം. 45നും 76നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 411 ആയി. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതിൽ 397 പേരുടെ നില ഗുരുതരമാണ്. എന്നാൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

പുതിയ രോഗികൾ: റിയാദ് 789, ജിദ്ദ 327, ഹുഫൂഫ് 166, ദമ്മാം 143, മക്ക 120, ബുറൈദ 97, ജുബൈൽ 37, ഖത്വീഫ് 31, ഖോബാർ 26, തബൂക്ക് 17, ത്വാഇഫ് 13, മദീന 12, ബേഷ് 10, ദഹ്റാൻ 10, അൽസഹൻ 9, അൽഖർജ് 9, മനാഫ അൽഹുദൈദ 7, അൽജഫർ 6, ഉനൈസ 5, അറാർ 5, തമീർ 5, ഖമീസ് മുശൈത് 4, ഹാഇൽ 4, ഖുലൈസ് 4, ഹുറൈംല 4, ഖിൽവ 4, അൽനമാസ് 3, മഹായിൽ 3, സഫ്വ 3, നജ്റാൻ 3, ശറൂറ 3, അൽഹദ 3, മജ്മഅ 3, സുലൈയിൽ 3, റൂമ 3, സകാക 2,  അബഹ 2, ബിലാസ്മർ 2, സബ്ത് അൽഅലായ 2, വാദി ദവാസിർ 2, ഉംലജ് 2, ബൽജുറഷി 1, മഖ്വ 1, അൽറസ് 1, അൽബദാഇ 1, ബുഖൈരിയ 1, അൽഖുറയാത് 1, ഖുൻഫുദ 1, ദലം 1, മൈസാൻ 1, ഉമ്മു അൽദൂം 1, അഹദ് റുഫൈദ 1, അബ്ഖൈഖ് 1, റാസതനൂറ 1, അൽഅയ്ദാബി 1, ഫൈഫ 1, സാംത 1, അഹദ് അൽമസറഹ 1, അദം 1, അല്ലൈത് 1, തരീഫ് 1, ദവാദ്മി 1, മുസാഹ്മിയ 1, ദുർമ 1, ഹുത്ത ബനീ തമീം 1, താദിഖ് 1, അൽമഹാനി 1, ദുബ 1, ഗസല 1. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം