അടുത്ത വർഷം മുതൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന പ്രഖ്യാപനവുമായി സൗദി

Published : Aug 23, 2026, 10:33 PM IST
saudi arabia

Synopsis

അടുത്ത വർഷം മുതൽ സൗദി അറേബ്യ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ ഒരുങ്ങുന്നു. റിയാദിന് സമീപം സുദൈർ ഇൻഡസ്ട്രി സിറ്റിയിൽ നിർമിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ 80% വാക്സിനുകളും സൗദിയിൽ തന്നെ നിർമിച്ച് ഔഷധ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

റിയാദ്: അടുത്ത വർഷം മുതൽ സൗദി അറേബ്യയിൽ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിച്ചു തുടങ്ങുമെന്ന് ബയോമെഡിക്കൽ ഇൻഡസ്ട്രീസ് തദ്ദേശീയവൽക്കരണ ഗ്രൂപ്പ് ചെയർമാൻ ഡോ. ഖാലിദ് അൽ മൂസ അറിയിച്ചു. റിയാദിന് സമീപമുള്ള സുദൈർ ഇൻഡസ്ട്രി ആൻഡ് ബിസിനസ് സിറ്റിയിൽ 42,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 'വാക്സിൻ ഇൻഡസ്ട്രി കമ്പനി' നിർമിക്കുന്ന ഈ ഫാക്ടറിയുടെ ജോലികൾ 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ വാക്സിൻ ഫാക്ടറിയിലൂടെ രാജ്യത്തിന് ആവശ്യമായ അടിസ്ഥാന വാക്സിനുകളുടെ 80 ശതമാനവും സൗദിയിൽ തന്നെ നിർമിച്ച് ഔഷധ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

ആദ്യ ഘട്ടത്തിൽ ആഗോള പങ്കാളികളുടെ സഹകരണത്തോടെ ‘സെൽ-ബേസ്ഡ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദി, അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റികളിൽ രജിസ്റ്റർ ചെയ്ത സീസണൽ ഇൻഫ്ലുവൻസ വാക്സിനാണ് പുറത്തിറക്കുക. തുടർന്ന് മെനിംഗോകോക്കൽ, ന്യൂമോകോക്കൽ, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് എ, ബി, ചിക്കൻപോക്സ്, ഹ്യൂമൻ പാപ്പിലോമവൈറസ്, കുട്ടികൾക്കുള്ള കോമ്പിനേഷൻ വാക്സിനുകൾ എന്നിവ ഉൽപ്പാദിപ്പിക്കും. ഫാക്ടറി പൂർണസജ്ജമാകുന്നതോടെ സൗദി പൗരന്മാർക്ക് അന്താരാഷ്ട്ര പരിശീലനം നൽകുന്നതിനൊപ്പം 250 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

സൗദി വിഷൻ 2030, ദേശീയ ബയോടെക്നോളജി തന്ത്രം എന്നിവയുടെ ഭാഗമായുള്ള ഈ പദ്ധതി സാങ്കേതികവിദ്യാ കൈമാറ്റം, ഗവേഷണം, ഭാവി മഹാമാരികളെ നേരിടാനുള്ള മുൻകരുതൽ എന്നിവയും ഉറപ്പുനൽകുന്നു. സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം അയൽരാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യാനും ബയോമെഡിക്കൽ രംഗത്ത് പശ്ചിമേഷ്യയിലെ പ്രധാന കേന്ദ്രമായി മാറാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊള്ളുന്ന വേനൽച്ചൂടിൽ സഞ്ചാരികളുടെ മനസ്സുകവർന്ന് സൗദി നജ്‌റാനിലെ ഹറസ് താഴ്വര
ഒരാഴ്ചയ്ക്കിടെ 14,260 പ്രവാസികൾ സൗദിയിൽ പിടിയിൽ; താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധന