പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ നിന്നുള്ള യാത്രികര്‍ക്ക് വീണ്ടും സൗദിയിലേക്ക് വിലക്ക്

By Web TeamFirst Published Jul 3, 2021, 5:56 PM IST
Highlights

ഈ നാല് രാജ്യങ്ങള്‍ക്ക് കൂടി വിലക്ക് വന്നതോടെ സൗദിയിലേക്ക് മൊത്തം യാത്രാവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി. അതില്‍ ഇന്ത്യയും ഉള്‍പ്പെടും.

റിയാദ്: യുഎഇ വാതില്‍ തുറക്കുമ്പോള്‍ അതുവഴി സൗദിയിലേക്ക് പോകാമെന്ന് കരുതിയിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. യുഎഇ ഉള്‍പ്പടെ നാല് രാജ്യങ്ങള്‍ക്ക് കൂടി സൗദി അറേബ്യ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഞായറാഴ്ച രാത്രി 11 മണി മുതലാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല സൗദി പൗരന്മാര്‍ക്ക് നാലു രാജ്യങ്ങളിലേക്ക് പോകാന്‍ പ്രത്യേക അനുമതി വാങ്ങുകയും വേണം.

ഈ നാല് രാജ്യങ്ങള്‍ക്ക് കൂടി വിലക്ക് വന്നതോടെ സൗദിയിലേക്ക് മൊത്തം യാത്രാവിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി. അതില്‍ ഇന്ത്യയും ഉള്‍പ്പെടും. യുഎഇ നിലവില്‍ ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ തന്നെ അത് നീക്കുമെന്ന സൂചനയുണ്ട്. അങ്ങനെ നീങ്ങിയാല്‍ സൗദിയിലേക്കുള്ള പ്രവാസികള്‍ക്ക് മുമ്പ് ചെയ്തിരുന്നതുപോലെ ദുബൈയില്‍ എത്തി, അവിടെ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് കടക്കാം എന്നൊരു കണക്ക് കൂട്ടലിലായിരുന്നു എല്ലാവരും. സൗദിയുടെ പുതിയ തീരുമാനം അത്തരം പ്രതീക്ഷകളോടെ കഴിഞ്ഞിരുന്നവരെ തീര്‍ത്തും നിരാശയിലാക്കുന്നതായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!