
റിയാദ്: സൗദി അറേബ്യയിൽ പുതുവത്സര ആഘോഷത്തിന് അനുമതിയില്ലെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി. ആഘോഷത്തിന് അനുമതി നൽകി എന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും അധികൃതർ വ്യക്തമാക്കി. വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.
റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹുറൈംലക്ക് സമീപം മൽഹമിൽ ന്യൂ ഇയർ ആഘോഷത്തിന് അനുമതി നൽകിയെന്ന രീതിയിലാണ് ആദ്യം സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നത്. ഇത്തരം പരിപാടികൾ നടത്താൻ പാടില്ലെന്ന് സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും വിഷയം ഗവർണറേറ്റിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam