കുവൈത്തില്‍ കൊവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു

Published : May 16, 2020, 11:47 PM IST
കുവൈത്തില്‍ കൊവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു

Synopsis

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 942 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 13802 ആയി. 

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് പുതിയതായി പതിനൊന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 107 ആയി ഉയർന്നു.

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 942 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 13802 ആയി. പുതിയ രോഗികളിൽ 251 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4561 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതുതായി 203 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 3843 ആയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിലെ ഫാമിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ
എമിറേറ്റ്സ് ഡ്രോ - 2026 അടിപൊളിയായി തുടങ്ങാൻ 60 മില്യൺ ഡോളർ