നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ കാലാവധി വീണ്ടും നീട്ടി

By Web TeamFirst Published Oct 25, 2021, 11:42 AM IST
Highlights

സൗദി അറേബ്യയിലേക്ക് ഇപ്പോഴും പ്രവേശന വിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ ഇളവിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവും

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) നേരിട്ട് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി (visa vaalidity extended). നവംബര്‍ 30 വരെയാണ് ഇപ്പോള്‍ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത സന്ദര്‍ശക വിസകള്‍ക്ക് മാത്രമായിരിക്കും കാലാവധി നീട്ടി നല്‍കിയ തീരുമാനം ബാധകമാവുക. 

സൗദി അറേബ്യയിലേക്ക് ഇപ്പോഴും പ്രവേശന വിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ ഇളവിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാവും. വിസകളുടെ കാലാവധി നീട്ടാന്‍ പ്രത്യേക നടപടികളുടെയൊന്നും ആവശ്യമില്ല. നേരത്തെ പല തവണ സന്ദര്‍ശക വിസകളുടെ കാലാവധി നീട്ടി നല്‍കിയിരുന്നു.

click me!