
റിയാദ്: ഇസ്രായേൽ അക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന പലസ്തീന് വീണ്ടും സാമ്പത്തിക സഹായം നൽകി സൗദി അറേബ്യ. പലസ്തീൻ എന്ന രാഷ്ട്രത്തിന് നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമായാണിത്. കഴിഞ്ഞ വർഷം 500 കോടി ഡോളർ നൽകിയിരുന്നു. ജോർഡാനിലെ സൗദി എംബസിയിൽ നടന്ന കൂടിക്കാഴ്ചക്കിടെ പലസ്തീൻ ധനമന്ത്രി ഉമർ ബിതാറിന് സൗദി എംബസി ആക്ടിങ് ചാർജ് ഡി അഫയേഴ്‌സ് മുഹമ്മദ് ബിൻ ഹസൻ മുഅ്നിസ് തുക കൈമാറി.
സൗദി നൽകുന്ന തുടർച്ചയായ സാമ്പത്തിക, രാഷ്ട്രീയ പിന്തുണക്ക് ഉമർ ബിതാർ നന്ദി പറഞ്ഞു. ഇസ്രായേലിെൻറ ക്രൂരമായ നയങ്ങളുടെ ഫലമായി പലസ്തീൻ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിൽ സൗദിയുടെ സഹായം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ സർക്കാരിനെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ പ്രാപ്തമാക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയുടെ ചട്ടക്കൂടിനുള്ളിലാണ് സഹായം നൽകുന്നതെന്ന് മുഹമ്മദ് ബിൻ ഹസൻ മുഅ്നിസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam