
ജിദ്ദ: രാജ്യത്തെ എണ്ണ പൈപ്പ്‌ലൈൻ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനും ഹൂതികളും ആണെന്നുള്ള ആരോപണം സൗദി ശക്തമാക്കുന്നതിനിടെ മക്കയും താഇഫും ലക്ഷ്യമാക്കിയെത്തിയ മിസെെല്‍ സൗദി തകര്‍ത്തു. സൗദിയിലെ മക്കയും ജിദ്ദയും ലക്ഷ്യമാക്കി എത്തിയ ഹൂതികളുടെ ബാലിസ്റ്റിക് മിസെെല്‍ സൗദി ആകാശത്ത് വച്ച് തന്നെ തകര്‍ക്കുകയായിരുന്നുവെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.
മിസെെല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യമന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ മിസെെല്‍ സൗദി തകര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. താഇഫ് നഗരത്തിന് മുകളിലൂടെ രണ്ട് മിസെെലുകളാണ് പറന്നത്.
നേരത്തെ, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉൽപ്പാദക കേന്ദ്രത്തിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന യാമ്പുവിലക്ക് എണ്ണ പമ്പു ചെയ്യുന്ന സ്റ്റേഷനുകൾക്കു നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്റെ പൂർണ ഉത്തരവാദിത്വം ഇറാനും ഇറാൻ പിന്തുണയുള്ള ഹൂതികൾക്കുമാണെന്നുമാണ് സൗദി അറേബ്യ ആരോപിക്കുന്നത്. ഈ മാസം മക്കയില്‍ ചേരുന്ന ജിസിസി യോഗം ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ചര്‍ച്ച ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam