Benami Business : ബിനാമി കച്ചവടം ഇല്ലാതാക്കാൻ 10 നിബന്ധനകളുമായി സൗദി അറേബ്യ

Published : Feb 03, 2022, 07:28 AM IST
Benami Business : ബിനാമി കച്ചവടം ഇല്ലാതാക്കാൻ 10 നിബന്ധനകളുമായി സൗദി അറേബ്യ

Synopsis

സ്ഥാപനത്തിന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തുകയും ഇക്കാര്യത്തിൽ പ്രധാന ചട്ടങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി

റിയാദ്: സൗദി അറേബ്യയിൽ ബിനാമി കച്ചവടം ഇല്ലാതാക്കാൻ പത്ത് നിബന്ധനകൾ ഏർപ്പെടുത്തി. കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷൻ സ്ഥാപനത്തിന് ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസൻസുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.

പ്രവർത്തന ലൈസൻസ് പുതുക്കിയെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിന്‍റെ വിലാസം അപ്ഡേറ്റ് ചെയ്യുക, വേതന സംരക്ഷണത്തിനുള്ള സർക്കാർ പ്രോഗ്രാംയിൽ സ്ഥാപനം രജിസ്റ്റർ ചെയ്യുക, തൊഴിൽ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകൾ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തുക, സ്ഥാപനത്തിൽ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് രാജ്യത്തെ ഓരോ വാണിജ്യ സ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ. സ്ഥാപനത്തിന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തുകയും ഇക്കാര്യത്തിൽ പ്രധാന ചട്ടങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

സ്വദേശികളല്ലാത്ത വ്യക്തിക്ക് സ്ഥാപനത്തിൽ പുർണാധികാരത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്ന സാഹചര്യം അനുവദിക്കാതിരിക്കുക, ഇലക്ട്രോണിക് പേയ്മെന്‍റ് രീതികൾ അവലംബിക്കുക, ഇലക്ട്രോണിക് ആയി ബില്ലുകൾ ഇഷ്യൂ ചെയ്യുകയും അവ സൂക്ഷിക്കുകയും ചെയ്യുക, നിയമാനുസൃതമായ രീതികളിലൂടെ പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുക, അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുകയും ചെയ്യുക എന്നിവയും മറ്റ് നിബന്ധനകളാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
കുവൈത്ത് സർക്കാർ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ഇനി നിർബന്ധിത ലഹരി പരിശോധന