e-passport in Saudi : സൗദിയില്‍ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി

Published : Feb 12, 2022, 11:14 PM IST
e-passport in Saudi : സൗദിയില്‍ ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കി

Synopsis

ഒറ്റ നോട്ടത്തില്‍ വ്യത്യാസം തോന്നില്ലെങ്കിലും ഒട്ടേറെ സവിശേഷതകളോടെയാണ് സൗദി അറേബ്യ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഉന്നത സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത പുതിയ പാസ്‌പോര്‍ട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് (electronic passport)പുറത്തിറക്കി. ഉന്നത സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് പുതിയ പാസ്‌പോര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് പുതിയ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത.

ഒറ്റ നോട്ടത്തില്‍ വ്യത്യാസം തോന്നില്ലെങ്കിലും ഒട്ടേറെ സവിശേഷതകളോടെയാണ് സൗദി അറേബ്യ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഉന്നത സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത പുതിയ പാസ്‌പോര്‍ട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ഇലക്ട്രോണിക് പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ പ്രകാശനം ചെയ്തു. പഴയ പാസ്‌പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി പുതിയ പാസ്‌പോര്‍ട്ടില്‍ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാന്‍ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് അറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.

റിയാദ്: രാജ്യത്തെ സ്വകാര്യ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ളള കാലാവധി അവസാനിക്കാൻ ഇനി എട്ട് ദിവസം മാത്രം. ഈ മാസം 16ന് സമയപരിധി അവസാനിക്കും. ഇനിയും പദവി ശരിയാക്കാത്ത ബിനാമി സ്ഥാപനങ്ങളോട് വേഗത്തിൽ തിരുത്തൽ ആഭ്യർഥനകൾ സമർപ്പിക്കാനും തിരുത്തൽ കാലയളവിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും വാണിജ്യമന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

നിശ്ചിത കാലയളവിനുള്ളിൽ പദവി ശരിയാക്കാൻ കഴിയാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാവും. കനത്ത ശിക്ഷയും ചുമത്തും. പദവി ശരിയാക്കാനുള്ള കാലാവധി അവസാനിക്കുന്നതോടെ ബിനാമി സ്ഥാപനങ്ങൾ അനധികൃതമായി മാറും. അതിന് ശേഷം ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ വാണിജ്യ മന്ത്രാലയം നടത്തുന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് ബിനാമി വിരുദ്ധ ദേശീയ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: ജനുവരി അവസാന ഇ-ഡ്രോ വിജയികളിൽ മലയാളിയും; അടുത്ത ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം
മാമി തിരോധാന കേസ് ഇനിയെങ്ങോട്ട്?