സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ കൂടുതല്‍ രാജ്യക്കാര്‍ക്ക്

By Web TeamFirst Published Oct 14, 2019, 1:03 PM IST
Highlights

ഏത് രാജ്യക്കാരനാണെന്നത് പരിഗണിക്കാതെ അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗന്‍ രാജ്യങ്ങളിലേക്ക് വിസയുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്നാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ ഇനി കൂടുതല്‍ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ അനുവദിച്ച 49 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വിസയോ ബിസിനസ് വിസയോ ഉള്ളവര്‍ക്ക് സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും.

ഏത് രാജ്യക്കാരനാണെന്നത് പരിഗണിക്കാതെ അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗന്‍ രാജ്യങ്ങളിലേക്ക് വിസയുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്നാണ് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ കിട്ടില്ലെങ്കിലും അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗന്‍ രാജ്യങ്ങളിലെ വിസയുള്ള ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ മുന്‍കൂര്‍ വിസയുടെ ആവശ്യമില്ല. പാസ്‍പോര്‍ട്ടിലെ വിസയുടെ കാലാവധി മാത്രമേ പരിശോധിക്കുകയുള്ളൂ.

കഴിഞ്ഞമാസം 27നാണ് 49 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി അറേബ്യ ഓണ്‍അറൈവല്‍ വിസ നല്‍കിത്തുടങ്ങിയത്. ഇതിനുശേഷം കാല്‍ ലക്ഷത്തിലധികം സന്ദര്‍ശകര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായാണ് കണക്കുകള്‍. നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കില്ല. പകരം ഓണ്‍ലൈന്‍ വിസയ്ക്ക് അപേക്ഷിച്ച് വിസ നേടിയശേഷമേ യാത്ര സാധ്യമാവുകയുള്ളൂ.

click me!