സൗദി അറേബ്യയിൽ തുടർച്ചയായി ആശ്വാസദിനങ്ങൾ; കൊവിഡ് രോഗമുക്തരുടെ എണ്ണം കൂടുന്നു

By Web TeamFirst Published Jul 29, 2020, 8:30 PM IST
Highlights

ഇന്ന് രാജ്യത്ത് 27 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,72,590ഉം ആകെ രോഗമുക്തരുടെ എണ്ണം 2,28,569ഉം ആയി. ആകെ മരണ സംഖ്യ 2816ഉം  ആണ്. രാജ്യത്തെ രോഗമുക്തിനിരക്ക് 83.9 ശതമാനത്തിലെത്തി.

റിയാദ്: കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ സൗദി അറേബ്യയിൽ തുടർച്ചയായി ആശ്വാസദിനങ്ങൾ. പുതിതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ  കുറയുകയാണിപ്പോള്‍. 1759 പേർക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സുഖം പ്രാപിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടുകയും ചെയ്തു. 2945 പേർക്കാണ് ഇന്ന്  രോഗമുക്തിയുണ്ടായത്. 

ഇന്ന് രാജ്യത്ത് 27 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,72,590ഉം ആകെ രോഗമുക്തരുടെ എണ്ണം 2,28,569ഉം ആയി. ആകെ മരണ സംഖ്യ 2816ഉം  ആണ്. രാജ്യത്തെ രോഗമുക്തിനിരക്ക് 83.9 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41,205 ആയി കുറഞ്ഞു. ഇതിൽ 2063  പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ് 11, ജിദ്ദ 8, മക്ക 1, ദമ്മാം 2, മദീന 1, ഹുഫൂഫ് 1, ഹഫർ അൽബാത്വിൻ 1, വാദി ദവാസിർ 1, വാദി  ദവാസിർ 1, മഹായിൽ 1 എന്നിവിടങ്ങളിലാണ് ഇന്ന് മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,845 കോവിഡ് ടെസ്റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ  ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 32,37,731 ആയി. 

click me!