മലയാളി ഹജ്ജ് തീർഥാടക മദീനയിൽ മരിച്ചു. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജ് തീർഥാടനത്തിന് എത്തിയ ഇവർ, മദീന സന്ദർശനത്തിനിടെയാണ് മരിച്ചത്.
റിയാദ്: ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തിയ മലയാളി തീർഥാടക മദീനയിൽ നിര്യാതയായി. മലപ്പുറം പറമ്പിൽ പീടിക, മേലേകോടശ്ശേരി 'ലവ് ഡെയ്‌ലി'ൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജ് തീർഥാടനത്തിന് എത്തിയ ഇവർ, മദീന സന്ദർശനത്തിനിടെയാണ് മരിച്ചത്. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്ദുല്ലയുടെ മകളാണ്. മാതാവ്: പാത്തുമ്മ. നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കി.


