
റിയാദ്: ആഭ്യന്തരതീർത്ഥാടകർക്ക് ഹജ്ജ് കര്‍മ്മം നിർവ്വഹിക്കുന്നതിനായുളള ഓൺലൈൻ ബുക്കിംഗ് 90ശതമാനവും പൂർത്തിയായതായി അധികൃതർ. അനുമതി പത്രമില്ലാതെ ഹജ്ജ് കര്‍മ്മത്തിനൊരുങ്ങിയ ഒരു ലക്ഷത്തി എൺപത്തെട്ടായിരം പേരെ സൗദി ഹജ്ജ് സുരക്ഷാ വിഭാഗം തിരിച്ചയച്ചു. ഈ വർഷം ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന്നായി സൗദിക്കു പുറത്ത് നിന്നും പത്ത് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നതായും സൗദി ഹജ്ജ് സേവന സമിതി അറിയിച്ചു.
കേരളത്തില്‍ നിന്നും സ്ത്രീകളും പുരുഷന്‍ന്മാരുമടക്കം 12000 പേരാണ് ഇത്തവണ ഹജ്ജ് കർമത്തിനായി പോകുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേർ ഹജ്ജ് യാത്രയ്ക്കായി അപേക്ഷിക്കുന്നത് കേരളത്തില്‍ നിന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam