
റിയാദ്: സൗദിയിൽ സ്വദേശി വല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മത്സ്യവിപണന മേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കാനാണ് കാർഷിക മന്ത്രാലയത്തിന്റെതീരുമാനം. ദേശിയ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ചു മൽസ്യ വിപണന മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാന്‍ കാർഷിക ജല വകുപ്പ് മന്ത്രാലയം നീക്കം തുടങ്ങിയത്.
ഇതിനോടനുബന്ധിച്ചു സൗദി അക്വകൾച്ചർ സൊസൈറ്റിയുമായി ചേർന്ന് "സമക്" എന്ന പേരിൽ രാജ്യ വ്യാപകമായി മൽസ്യ വിപണന കേന്ദ്രങ്ങൾ തുറക്കുന്നതിനു മന്ത്രാലയം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വരുന്ന ഡിസംബർ അവസാന വാരത്തോടെ ഇത്തരത്തിലുള്ള നൂറോളം വിപണ കേന്ദ്രങ്ങൾ വിവിധ പ്രവിശ്യകളിലായി തുറക്കും.
ഇവിടെ നിരവധി സ്വദേശി യുവാക്കൾക്ക് തൊഴിൽ നല്കാൻ സാധിക്കുമെന്ന് ജനറൽ ഡിറക്ടറേറ്റ് ഓഫ് ഫിഷറീസ് മേധാവി ഡോ. അലി അൽ ശൈഖി പറഞ്ഞു. നിലവിൽ രാജ്യത്തു മൽസ്യബന്ധന മേഖലയിൽ 28,048പേര് തൊഴിൽ ചെയ്യുന്നതായാണ് കണക്ക്.ഇതിൽ 90 ശതമാനവും വിദേശികളാണ്. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി മൽസ്യ വിപണന കേന്ദ്രങ്ങൾ വരുന്നതോടെ ഈ മേഘലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പടെ നിരവധി വിദേശികളുടെ തൊഴിൽ നഷ്ടപ്പെടും എന്നാണ് വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam