സൗദിയില്‍ 385 പേര്‍ക്ക് കൂടി കൊവിഡ്

By Web TeamFirst Published Oct 20, 2020, 10:32 PM IST
Highlights

മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8481 പേരാണ്.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 385 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 375 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 342,968  പോസിറ്റീവ് കേസുകളില്‍ 329,270 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5217 ആയി.

മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8481 പേരാണ്. അതില്‍ 840 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ്  കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 59. യാംബു 31, മക്ക 27, റിയാദ് 23, ഖമീസ് മുശൈത്ത് 22, ദമ്മാം 20, മുബറസ് 18, ഹുഫൂഫ് 12, അറാര്‍ 12,  ജിദ്ദ 10, അബഹ 9, ബുറൈദ 8, നാരിയ 7, ദഹ്‌റാന്‍ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 

click me!