സൗദി അറേബ്യയില്‍ 768 പേര്‍ക്ക് കൂടി കൊവിഡ്

Published : Sep 07, 2020, 08:27 PM IST
സൗദി അറേബ്യയില്‍ 768 പേര്‍ക്ക് കൂടി കൊവിഡ്

Synopsis

നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,726 ആണ്. ഇവരില്‍ 1430  പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.6 ശതമാനമാണ്.

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച 768 കൊവിഡ് കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 886 രോഗബാധിതര്‍ സുഖം പ്രാപിച്ചു. 26 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4107 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 321,456 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 297,623 ഉം ആണ്.

നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,726 ആണ്. ഇവരില്‍ 1430  പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.6 ശതമാനമാണ്. റിയാദ് 2, ജിദ്ദ 7, ഹുഫൂഫ് 1, ഹാഇല്‍ 2, അബഹ 4, ജീസാന്‍ 4, ബെയ്ഷ് 1, അറാര്‍ 2,  അല്‍ബാഹ 1, ഖഹ്മ 1, അല്‍അര്‍ദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ഞായറാഴ്ച പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്  മക്കയിലാണ്, 67. ജിദ്ദ 57, മദീന 50, ഹുഫൂഫ് 46, റിയാദ് 46, ദഹ്‌റാന്‍ 44, ഹാഇല്‍ 27, മുബറസ് 25, ജീസാന്‍ 19, യാംബു 18, ദമ്മാം 17, ഖമീസ് മുശൈത്ത് 16, റ-ഫ്ഹ 16,  അറാര്‍ 14 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 44,171 കൊവിഡ് ടെസ്റ്റുകള്‍ നടന്നു.  ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,450,307 ആയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ