സൗദി അറേബ്യയിൽ ഇന്ന് 1034 പേർ കൊവിഡ് രോഗമുക്തരായി

By Web TeamFirst Published Sep 13, 2020, 9:19 PM IST
Highlights

24 മണിക്കൂറിനിടെ രാജ്യത്ത് 28 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4268 ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,513 ആയി കുറഞ്ഞു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു. ഞയറാഴ്ച 601 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 325,651 ആയി. 1034 പേർ പുതുതായി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 302,870 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമായി. 

24 മണിക്കൂറിനിടെ രാജ്യത്ത് 28 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4268 ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,513 ആയി കുറഞ്ഞു. ഇവരിൽ 1326 പേരുടെ നില ഗുരുതരമാണ്. ജിദ്ദ 2, മക്ക 7, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, അബഹ 7, ജീസാൻ 3, അബൂ അരീഷ് 1, സാംത 1, ദർബ് 1, ഹായ്ത് 2, അയൂൺ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. 

ഞായറാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 53. ഹുഫൂഫ് 44, മക്ക 44, റിയാദ് 40, ദമ്മാം 31, മദീന 30, മുബറസ് 24, ഹാഇൽ 24, അറാർ 19, ബൽജുറൈഷി 18, ബുറൈദ 18 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,222 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,722,477 ആയി. 

click me!