സൗദി അറേബ്യയിൽ 15 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Nov 24, 2020, 8:13 PM IST
Highlights

ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ  എണ്ണം 5619 ആയി കുറഞ്ഞു. ഇതിൽ 743 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7  ശതമാനമായി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 15 പേർ കൂടി മരിച്ചു. 495 പേർ രോഗമുക്തരായി. 252 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ്  കേസുകളുടെ എണ്ണം 3,55,741 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,44,311 ആയി ഉയർന്നു. ആകെ മരണസംഖ്യ 5,811 ആണ്. 

ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ  എണ്ണം 5619 ആയി കുറഞ്ഞു. ഇതിൽ 743 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7  ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 33.  മദീന 19, മക്ക 18, ഹാഇൽ 14, ഖമീസ് മുശൈത് 13, വാദി ദവാസിർ 12, ജിദ്ദ 11, മുസാഹ്മിയ 9, ബുറൈദ 8, യാംബു 6, ഉനൈസ 5, ദമ്മാം 5, മജ്മഅ 5, അഖീഖ് 4  എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

click me!