സൗദി അറേബ്യയിൽ 190 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Dec 5, 2020, 7:04 PM IST
Highlights

അസുഖ  ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതിൽ 603 പേർ മാത്രമാണ് ഗുരുതര നിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 190 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 324 പേർ കൊവിഡ്  മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 358526 ആയി. രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയർന്നു. ആകെ മരണസംഖ്യ 5954 ആണ്. 

അസുഖ  ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതിൽ 603 പേർ മാത്രമാണ് ഗുരുതര നിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്  ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 64, മക്ക 36, മദീന 31, കിഴക്കൻ പ്രവിശ്യ 18, ഖസീം 9, അസീർ 8, നജ്റാൻ 7, തബൂക്ക് 5, ഹാഇൽ 5, അൽജൗഫ് 3, ജീസാൻ 2,  വടക്കൻ അതിർത്തി മേഖല 1, അൽബാഹ 1.

click me!