സൗദി അറേബ്യയിൽ ഇന്ന് 42 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By Web TeamFirst Published Aug 20, 2020, 8:27 PM IST
Highlights

രാജ്യത്തെ വിവിധ ആശുപത്രികളില ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24,949 ആയി കുറഞ്ഞു. ഇതിൽ 1,682 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച 42 പേർ മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3548 ആയി. 1287 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 3,03,973 ആയി. 1385 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,75,476 ആയി. രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 90.6 ശതമാനമാണിപ്പോള്‍. 

രാജ്യത്തെ വിവിധ ആശുപത്രികളില ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24,949 ആയി കുറഞ്ഞു. ഇതിൽ 1,682 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരണനിരക്ക് വീണ്ടും ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിലവില്‍ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.2 ശതമാനമായി തുടരുകയാണ്. വ്യാഴാഴ്ച റിയാദ് (13), ജിദ്ദ (5), ദമ്മാം (2), ഹുഫൂഫ് (3), ത്വാഇഫ് (2), മുബറസ് (1), ബുറൈദ (1), അബഹ (1), ഹഫർ അൽബാത്വിൻ (1), ജീസാൻ (3), അൽറസ് (1), സബ്യ (1), സാംത (3), റിജാൽ അൽമ (1), അയൂൺ (1), അൽഖുവയ്യ (1) എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ ജിദ്ദയിലാണ് പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്, 68. മക്കയിൽ 67ഉം ജീസാനിൽ 64ഉം റിയാദിൽ 59ഉം ഖമീസ് മുശൈത്തിൽ 55ഉം ഹാഇലിൽ 47ഉം മദീനയിൽ 39ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാജ്യത്ത് 61,620 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,501,104 ആയി. 

click me!