സൗദിയില്‍ 49 പേര്‍ക്ക് കൊവിഡ്, ഒരു മരണം

By Web TeamFirst Published Nov 3, 2021, 11:42 PM IST
Highlights

 രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,760 ആയി. ഇതില്‍ 5,37,690 പേരും സുഖം പ്രാപിച്ചു. ആകെ 8,799 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 54 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദിയില്‍(Saudi Arabia) 49 പേര്‍ക്ക് കൂടി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്ത് നിലവിലെ രോഗബാധിതരില്‍ 37 പേര്‍ സുഖം പ്രാപിച്ചു. ഒരാളുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 39,750 പി.സി.ആര്‍ പരിശോധനകള്‍ ഇന്ന് നടന്നു.

 രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,760 ആയി. ഇതില്‍ 5,37,690 പേരും സുഖം പ്രാപിച്ചു. ആകെ 8,799 പേര്‍ മരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 54 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,151,645 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,255,781 എണ്ണം ആദ്യ ഡോസ് ആണ്. 21,633,570 എണ്ണം സെക്കന്‍ഡ് ഡോസും. 1,703,378 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 262,294 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 18, ജിദ്ദ 8, മദീന 3, മക്ക 3, ത്വാഇഫ് 2, ദമ്മാം 2, മറ്റ് 13 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

യുഎഇയില്‍ 79 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
 

⁩ تعلن عن تسجيل (49) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (1) حالة وفاة رحمها الله، وتسجيل (37) حالة تعافي ليصبح إجمالي عدد الحالات المتعافية (537,690) حالة ولله الحمد. pic.twitter.com/DChUsw9E7F

— وزارة الصحة السعودية (@SaudiMOH)
click me!