പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Nov 3, 2021, 11:31 PM IST
Highlights

ചെവ്വാഴ്ച രാത്രി റിയാദിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നാട്ടില്‍നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണില്‍ കിട്ടാതായതിനെത്തുടര്‍ന്ന് അയല്‍വാസിയെ വിളിച്ചറിയിക്കുകയായിരുന്നു.

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദില്‍(Riyadh) ഹൃദയാഘാതം(heart attack) മൂലം മരിച്ചു. ജിദ്ദ കിംഗ് അബ്ദുല്ല യുനിവേഴ്സിറ്റിയിലെ മുന്‍ ഓപ്പറേഷന്‍സ് മാനേജരും ഇപ്പോള്‍ റിയാദ് അക്കാരിയ കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ ജലീല്‍ മാലിക് (54) ആണ് നിര്യാതനായത്. കൊച്ചി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറും കേരള സര്‍വകലാശാല രജിസ്റ്റാറുമായിരുന്ന മീരാന്‍ മാലിക് മുഹമ്മദിന്റെയും തിരുവനന്തപുരം വനിതാ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രോഫ ജമീല ബീവിയുടെയും മകനാണ്.

പ്രേം നസീറിന്റെ സഹോദരിയുടെ മകളായ സറീന ജലീല്‍ (മുന്‍ വൈസ് പ്രിന്‍സിപ്പല്‍ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ജിദ്ദ) ആണ് ഭാര്യ. ഇര്‍ഫാന്‍ മുഹമ്മദ്, ഇംറാന്‍ മുഹമ്മദ് (യു.കെയില്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥി) എന്നിവര്‍ മക്കളാണ്. രണ്ട് സഹോദരിമാരുണ്ട്. ചെവ്വാഴ്ച രാത്രി റിയാദിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ നാട്ടില്‍നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണില്‍ കിട്ടാതായതിനെത്തുടര്‍ന്ന് അയല്‍വാസിയെ വിളിച്ചറിയിക്കുകയായിരുന്നു.

സൗദിയില്‍ പോകാന്‍ ഷാര്‍ജയിലെത്തിയ മലയാളി ഉറക്കത്തില്‍ മരിച്ചു

തുടര്‍ന്ന് അയല്‍വാസികളും കമ്പനി അധികൃതരും വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ അമ്മാര്‍ ഗ്രൂപ്പില്‍ ജോലി ചെയ്തിട്ടുള്ള ജലീല്‍ ജിദ്ദ ഉള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘകാലമായി വിവിധ പ്രൊജക്ടുകളില്‍ ജോലി ചെയ്തിട്ടുണ്ട്. നാട്ടില്‍ കാര്‍ഷിക വകുപ്പില്‍ അഗ്രികള്‍ച്ചര്‍ ഓഫീസറായിരിക്കെ അവധിയിലാണ് വിദേശത്ത് ജോലിക്കെത്തിയത്. ഭാര്യ സെറീനയും  അഗ്രികള്‍ച്ചര്‍ ഓഫീസറാണ്. സൗദിയില്‍നിന്ന് തിരിച്ചെത്തി അടുത്തിടെയാണ് സറീന ജോലിയില്‍ പ്രവേശിച്ചത്. അതിനാല്‍ ജലീല്‍ റിയാദില്‍ തനിച്ചായിരുന്നു താമസം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

click me!