Latest Videos

സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

By Web TeamFirst Published Jan 23, 2021, 5:51 PM IST
Highlights

2019നെ അപേക്ഷിച്ച് 85 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം വിവിധ കുറ്റകൃത്യങ്ങളില്‍ 27 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കൊലപാതകം, രാജ്യദ്രോഹം എന്നിവ അടക്കമുള്ള കേസുകളിലാണ് വധശിക്ഷ നടപ്പാക്കിയത്. 2013 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

2019നെ അപേക്ഷിച്ച് 85 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതാണ് വധശിക്ഷയുടെ എണ്ണം കുറയാന്‍ കാരണം. 2018ല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നത് സൗദി നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചാട്ടവാറടി നിരോധിച്ച് പകരം തടവുശിക്ഷയാക്കിയിരുന്നു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഇത്തരം ശിക്ഷകള്‍ ഒഴിവാക്കിയത്.  


 

click me!