സൗദി അറേബ്യയിൽ ആറ് കൊവിഡ് മരണങ്ങള്‍ കൂടി

Published : Jan 18, 2021, 08:00 PM IST
സൗദി അറേബ്യയിൽ ആറ് കൊവിഡ് മരണങ്ങള്‍ കൂടി

Synopsis

അസുഖ  ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1922 പേരിൽ 317 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.  ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലം ആറുപേർ കൂടി മരിച്ചു. 170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 161 പേർ കൂടി കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത്  റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,65,099 ഉം രോഗമുക്തരുടെ എണ്ണം 3,56,848 ഉം ആയി. ആകെ മരണസംഖ്യ 6329 ആയി ഉയർന്നു. 

അസുഖ  ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1922 പേരിൽ 317 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.  ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24  മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 67, മക്ക 38, കിഴക്കൻ പ്രവിശ്യ 25, മദീന 22, ഹാഇൽ 5, നജ്റാൻ 5, വടക്കൻ  അതിർത്തി മേഖല 3, അസീർ 2, ജീസാൻ 1, തബൂക്ക് 1, ഖസീം 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്