കൊവിഡ് ബാധിച്ച് സൗദിയിൽ രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെ മൂന്ന് പേർ കൂടി മരിച്ചു

By Web TeamFirst Published Apr 26, 2020, 8:05 PM IST
Highlights

രാജ്യത്ത് ഇപ്പോഴും വൈറസ് സജീവ  സാന്നിദ്ധ്യമുണ്ടെന്നും രോഗം പടരുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നെണ്ടെന്നും ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. സൂഖുകളിൽ രോഗപകർച്ചയുടെ സാധ്യത 77 ശതമാനമാണ്. സൂപ്പർമാർക്കറ്റ്, ഫാർമസികൾ തുടങ്ങിയ ഇടങ്ങളിൽ 45 ശതമാനവും ജോലി സ്ഥലങ്ങളിൽ 48 ശതമാനവുമാണ് പൊതുസമ്പർക്കത്തിലൂടെ രോഗം  പകരാനുള്ള സാധ്യത. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ മരിച്ചു. ഹുഫൂഫിൽ സൗദി പൗരനും മക്കയിലും ജിദ്ദയിലും ഓരോ പ്രവാസികളുമാണ് മരിച്ചത്. മരിച്ചവർ  39നും 72നും ഇടയിൽ പ്രായമുള്ളവരാണ്. ആകെ മരണസംഖ്യ 137 ആയി. ഗുരുതരാവസ്ഥയിൽ 115 പേർ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.  

പുതുതായി 1223 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17522 ആയെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചികിത്സയിലുള്ളത് 15026 പേരാണ്. 142 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ  മൊത്തം എണ്ണം 2357 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 15 ശതമാനം സൗദി പൗരന്മാരും 85 ശതമാനം വിദേശികളുമാണ്. 

രാജ്യത്ത് ഇപ്പോഴും വൈറസ് സജീവ  സാന്നിദ്ധ്യമുണ്ടെന്നും രോഗം പടരുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുന്നെണ്ടെന്നും ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. സൂഖുകളിൽ രോഗപകർച്ചയുടെ സാധ്യത 77 ശതമാനമാണ്. സൂപ്പർമാർക്കറ്റ്, ഫാർമസികൾ തുടങ്ങിയ ഇടങ്ങളിൽ 45 ശതമാനവും ജോലി സ്ഥലങ്ങളിൽ 48 ശതമാനവുമാണ് പൊതുസമ്പർക്കത്തിലൂടെ രോഗം  പകരാനുള്ള സാധ്യത. പാർപ്പിട കേന്ദ്രങ്ങളിൽ അത് 24 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് പരമാവധി എല്ലാവരും വീടുകളിൽ തന്നെ കഴിയാൻ പറയുന്നതെന്നും  പുറത്തിറങ്ങേണ്ടി വന്നാൽ പരമാവധി ആരോഗ്യ സുരക്ഷാ മുൻകരുതൽ പാലിക്കാൻ ജാഗ്രതപുലർത്തണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. 

click me!