
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 366 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ കഴിയുന്നവരിൽ 767 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,419 ആയി. ആകെ രോഗമുക്തരുടെ എണ്ണം 792,842 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,243 ആയി ഉയർന്നു.
രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗ ബാധിതരിൽ 6,334 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 145 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,652 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് - 100, ജിദ്ദ - 51, ദമ്മാം - 34, മക്ക - 19, മദീന - 13, ത്വാഇഫ് - 11, അൽബാഹ - 10, അബ്ഹ - 10, ബുറൈദ - 8, ഹുഫൂഫ് - 7, ജീസാൻ - 6, ദഹ്റാൻ - 6, തബൂക്ക് - 4, ഹാഇൽ - 4, ഖമീസ് മുശൈത് - 4, നജ്റാൻ - 4, അൽഖോബാർ - 4, ബൽജുറൈഷി - 4, അറാർ - 3, യാംബു - 3, ഉനൈസ - 3, ജുബൈൽ - 3, അൽ ഖർജ് - 3, ബെയ്ഷ് - 2, അൽ റസ് - 2, ഖത്വീഫ് - 2, സബ്‍യ - 2, ബീഷ - 2, ഹഫർ - 2, ഫീഫ - 2, ബല്ലസ്മർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read also: ഹിജ്റ വര്‍ഷാരംഭം; യുഎഇയിലെ പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചു
മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റിലായി
ദുബൈ: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി യുഎഇയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വിദേശിയെ കസ്റ്റംസ് പിടികൂടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ആഫ്രിക്കന്‍ പൗരനാണ് അറസ്റ്റിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് ഇയാളില്‍ സംശയം തോന്നിയതെന്ന് ദുബൈ വിമാനത്താവളം ഒന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ഖാലിദ് അഹ്‍മദ് പറഞ്ഞു. ചെക് പോയിന്റില്‍ കൂടി കടന്നുപോകവെ ഇയാളുടെ മുഖത്ത് ആശയക്കുഴപ്പം നിഴലിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. ഒപ്പം വയര്‍ വീര്‍ത്തിരിക്കുന്നത് പോലെ തോന്നുകയും ചെയ്‍തു. ഇതോടെ ഇയാളെ പ്രത്യേക പരിശോധനാ സ്ഥലത്തേക്ക് കൊണ്ടുപോയി. വിശദ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.
വയറിന് ചുറ്റും കെട്ടിവെച്ച നിലയിലാണ് ഇവ കൊണ്ടുവന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്‍ത് ദുബൈ പൊലീസിന് കൈമാറുകയായിരുന്നു.
യുഎഇയിലെ നിയമ പ്രകാരം ദുര്‍മന്ത്രവാദത്തിനും അതുപോലുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് കുറ്റകരമാണ്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് കോഓപ്പറേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇത്തരം വസ്‍തുക്കളെല്ലാം നിരോധിത വസ്‍തുക്കളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ