
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്കരിച്ചു. പ്രൊഫഷണൽ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി ബാർ അസോസിയേഷനുമായി (Saudi Bar Association) ഏകോപിപ്പിച്ച് നീതിന്യായ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പെരുമാറ്റച്ചട്ടങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്.
അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവൃത്തിയുണ്ടായാൽ അഭിഭാഷക റോളിൽനിന്ന് നീക്കം ചെയ്യുക, അഭിഭാഷക ലൈസൻസ് റദ്ദാക്കുക, അഭിഭാഷക വൃത്തിയിൽനിന്ന് നിശ്ചിതകാലത്തേക്ക് നീക്കം ചെയ്യുക, മൂന്ന് ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുക തുടങ്ങിയവയാണ് ശിക്ഷാനടപടികൾ.
നിയമ മേഖലയിൽ പുതിയ ഭേദഗതികളും മാറ്റങ്ങളും ആധുനികവൽക്കരണവും നടപ്പാക്കിക്കൊണ്ടുള്ള ഗുണപരമായ കുതിച്ചുചാട്ടമാണ് വിഷൻ 2030 ന്റെ ഭാഗമായി നടക്കുന്നതെന്ന് കിംഗ് അബ്ദുൽഅസീസ് സർവകലാശാലയിലെ ശരീഅ പൊളിറ്റിക്‌സ് ആന്റ് കംപാരറ്റീവ് സിസ്റ്റംസ് പ്രൊഫസർ ഡോ. ഹസൻ മുഹമ്മദ് സഫർ പറഞ്ഞു. ജുഡീഷ്യറി ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണെന്നും യോഗ്യതയില്ലാത്തവരും കേവലം സാമൂഹിക അന്തസ്സിനായി അഭിഭാഷക ജോലിയിൽ ഏർപ്പെടുന്നവരും ഈ മേഖലക്ക് കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദ്: സൗദി സ്ഥാപക ദിനാഘോഷത്തെ (Saudi Foundation Day Celebration) സോഷ്യൽ മീഡിയയിൽ അപമാനിച്ച (Insulting in Social Media) കേസിൽ അഭിഭാഷകനെതിരെ നീതിന്യായ മന്ത്രാലയം (Saudi Arabian Ministry of Justice) നടപടിക്ക് ശുപാർശ ചെയ്തു. സൗദിയിൽ അംഗീകരിച്ച അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് കടകവിരുദ്ധമായ പ്രവൃത്തിയാണ് ഇയാളിൽനിന്നുമുണ്ടായതെന്ന് മന്ത്രാലയം വിലയിരുത്തി.
അഭിഭാഷക റോളിൽനിന്ന് നീക്കം ചെയ്യുക, അഭിഭാഷക ലൈസൻസ് റദ്ദാക്കുക, അഭിഭാഷക വൃത്തിയിൽനിന്ന് നിശ്ചിതകാലത്തേക്ക് നീക്കം ചെയ്യുക, മൂന്ന് ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുക തുടങ്ങിയവയാണ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ മന്ത്രാലയം പുതുതായി വ്യവസ്ഥ ചെയ്യുന്ന ശിക്ഷാനടപടികൾ.
റിയാദ്: വലിയ വാര്‍ത്ത വരാനുണ്ടെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Health Ministry) അറിയിപ്പിന് പിന്നാലെ ആ പ്രഖ്യാപനവുമെത്തി. ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹെല്‍ത്ത് ആശുപത്രി (Virtual Health Hospital) നാളെ തുറക്കുമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തിനകം വലിയ പ്രഖ്യാപനമുണ്ടാകുമെന്നും അത് ലോകത്തിലെ വലിയ സംഭവമായിരിക്കുമെന്നും നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് വെര്‍ച്വല്‍ ആശുപത്രി സംബന്ധിച്ച പ്രഖ്യാപനം വന്നത്. വെര്‍ച്വല്‍ ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളില്‍ ലോകത്തുതന്നെ ഏറ്റവും വലുതായിരിക്കും ഇതെന്നും മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണെന്നും അധികൃതര്‍ അറിയിച്ചു.
സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അമീര്‍ അല്‍ സവാഹയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ സുവയാനും ചേര്‍ന്നാണ് വെര്‍ച്വല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ